1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bhishma Parvam

മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന നടനെ മനസ്സിലായോ ? സഹ താരങ്ങള്‍ക്ക് ചിത്രമെടുത്ത് നല്‍കി മെഗാസ്റ്റാര്‍ !

മമ്മൂട്ടി
ഭീഷ്മപര്‍വ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലെത്തിയ മമ്മൂട്ടിയുടെ ഫോട്ടോകളാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ക്യാമറയുമായി എത്തിയ മെഗാസ്റ്റാറിന് മുന്നില്‍ പോസ് ചെയ്യാന്‍ മത്സരിക്കുകയായിരുന്നു സഹതാരങ്ങള്‍. എല്ലാവര്‍ക്കും വേണ്ടത് മമ്മൂട്ടി എടുക്കുന്ന ചിത്രം തങ്ങളുടെ കാണുവാനായി. ഒടുവില്‍ മമ്മൂട്ടി ഓരോരുത്തര്‍ക്കായി ഫോട്ടോയെടുത്തു നല്‍കി.
 
നടി സ്രിന്ദ മമ്മൂട്ടിയുടെ ക്യാമറയില്‍ ആദ്യം പതിഞ്ഞു. പിന്നെ നടന്‍ സുദേവ് നായരും എത്തി. ഇരുവരും ഭീഷ്മപര്‍വ്വത്തില്‍ അഭിനയിച്ചിട്ടുണ്ട്.താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അവരുടെ അടുത്ത് ചെന്ന് മമ്മൂട്ടി ക്യാമറയില്‍ കാണിച്ചു കൊടുക്കുന്നതും കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Srinda (@srindaa)

ഭീഷ്മപര്‍വ്വം ഇറങ്ങുന്നതിനു മുമ്പേ മമ്മൂട്ടിക്ക് പ്രേക്ഷകരോട് ഒരു കാര്യമാണ് പറയാനുള്ളത്.ഭീഷ്മപര്‍വ്വം ഒരു ഗ്യാങ്സ്റ്റര്‍ സിനിമയല്ല. മൈക്കിള്‍ ഒരു മാഫിയ കിങ്ങല്ല എന്ന്. അപ്പോള്‍ എന്താണ് ഭീഷ്മപര്‍വ്വം എന്ന സിനിമ ?
 
'ഞാന്‍ ചെയ്ത ഗ്യാങ്സ്റ്റര്‍ റോളുകളെല്ലാം വളരെ വ്യത്യസ്തമാണ്. ഗ്യാങ്സ്റ്റര്‍ എന്ന് പേരുള്ള സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഭീഷ്മപര്‍വ്വം ഒരു ഗ്യാങ്സ്റ്റര്‍ സിനിമയല്ല. മൈക്കിള്‍ ഒരു മാഫിയ കിങ്ങല്ല. ഒരു ഫാമിലി ഹെഡ്ഡാണ്' - മമ്മൂട്ടി പറഞ്ഞു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കൈയ്യില്‍ തോക്കുമായി ഫഹദ് ഫാസില്‍, ഒടുവില്‍ ട്വിസ്റ്റ്, വീഡിയോയുമായി വിക്രം സംവിധായകന്‍ !