ഞാന്‍ പെട്ടന്ന് കരയുന്ന ആളാണ്; മമ്മൂട്ടി

രേണുക വേണു| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (12:26 IST)

ഉള്ളില്‍ തോന്നുന്ന കാര്യങ്ങള്‍ അതേപടി പുറത്ത് കാണിക്കുന്ന നടനാണ് മമ്മൂട്ടിയെന്ന് മലയാളികള്‍ക്ക് എല്ലാം അറിയാം. ദേഷ്യം വന്നാല്‍ അദ്ദേഹം ദേഷ്യം പ്രകടിപ്പിക്കും, സങ്കടം വന്നാല്‍ സങ്കടവും സന്തോഷം വന്നാല്‍ സന്തോഷവും. സിനിമ കണ്ടാല്‍ പോലും കരച്ചില്‍ വരുന്ന ആളാണ് താനെന്ന് പഴയൊരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. മറ്റൊരാള്‍ കരയുന്നത് കണ്ടാല്‍ ഞാന്‍ കരഞ്ഞുപോകും. സിനിമ കണ്ടാലും കരയും. സിനിമയാണ്, അഭിനയമാണ് എന്നൊക്കെ അറിയാം. എന്നാലും താന്‍ കരഞ്ഞു പോകുമെന്നും അത്രത്തോളം ഇമോഷണലാണെന്നും മമ്മൂട്ടി തന്നെ കുറിച്ച് ഈ അഭിമുഖത്തില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :