ആറാട്ടിന്റെ നിര്‍മ്മാണ സമയത്ത് ചില ടെക്നിക്കുകള്‍ ഉപയോഗിച്ചിരുന്നു:ബി.ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (17:20 IST)

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 18 ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ നിര്‍മ്മാണ സമയത്ത് ചില ടെക്നിക്കുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് സംവിധായകന്‍.എന്റര്‍ടൈനര്‍ സിനിമകള്‍ ചെയ്യുമ്പോള്‍ ആവര്‍ത്തനവിരസത ഒഴിവാക്കുന്നതാണ് വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

'എന്റെര്‍റ്റൈനര്‍ സിനിമകള്‍ ചെയ്യുക എന്നത് ഒരു ഞാണിന്മേല്‍ കളിയാണ്. അത് അങ്ങിനെ എളുപ്പത്തില്‍ സംഭവിക്കുമെന്ന് തോന്നുന്നില്ല. പിന്നെ അത് ചെയ്യാന്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ അത് വര്‍ക്ക് ആകുമോ എന്ന തരത്തിലുള്ള ചില ആശങ്കകളുമുണ്ടാകും. ഇത്തരത്തില്‍ ഉള്ള ആശങ്കകള്‍ മറികടക്കാന്‍ ആറാട്ടിന്റെ നിര്‍മ്മാണ സമയത്ത് ചില ടെക്നിക്കുകള്‍ ഉപയോഗിച്ചിരുന്നു.'' - ബി.ഉണ്ണികൃഷ്ണന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :