എന്തുകൊണ്ട് മോഹന്‍ലാലിനെ വെച്ച് 'ആറാട്ട്' എടുത്തു ? മറുപടി നല്‍കി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (10:17 IST)

മോഹന്‍ലാലിന്റെ ആറാട്ട് റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. പതിനെട്ടിന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. എന്തുകൊണ്ട് മോഹന്‍ലാലിനെ വെച്ച് ആറാട്ട് എടുത്തു എന്നതിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍.
മോഹന്‍ലാല്‍ സാര്‍ കുറെ നാളുകളായി ഒരു മാസ് എന്ന് വിളിക്കാവുന്ന സിനിമകളുടെ ഭാഗമായിട്ട്.അദ്ദേഹത്തിന്റെ അത്തരം സിനിമകള്‍ എന്നും പ്രേക്ഷകന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.നമ്മുടെ ഈ തലമുറ അദ്ദേഹത്തിന്റെ അത്തരം സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. ആ കാലത്തോടും അങ്ങനെയുള്ള സിനിമകളോടുമുള്ള ട്രിബ്യൂട്ടായിരിക്കും ആറാട്ട്' എന്നാണ് ഒരു അഭിമുഖത്തിനിടെ സംവിധായകന്‍ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :