'ആദ്യം അവര്‍ നിങ്ങളെ അവഗണിക്കുന്നു,പിന്നെ അവര്‍ നിങ്ങളെ നോക്കി ചിരിക്കുന്നു...';'മാളികപ്പുറം' വിജയത്തിന് പിന്നാലെ ഉണ്ണിമുകുന്ദന്റെ വാക്കുകള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 4 ജനുവരി 2023 (11:05 IST)
മാളികപ്പുറം ഇറങ്ങും മുമ്പേ സിനിമ പ്രൊപ്പ?ഗണ്ട ചിത്രമെന്ന് വിധിയെഴുതപ്പെട്ടു. എന്നാല്‍ ഉണ്ണി മുകുന്ദന് തുടര്‍ വിജയങ്ങളുടെ പാതയില്‍ മുന്നേറാന്‍ 'മാളികപ്പുറം' ഊര്‍ജ്ജം നല്‍കുകയാണ് ഉണ്ടായത്. തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴും തിയേറ്ററുകളില്‍ മാളികപ്പുറം ആളുകള്‍ ഏറ്റെടുത്തു. സിനിമയുടെ വിജയം മമ്മൂട്ടിക്കൊപ്പം അണിയറ പ്രവര്‍ത്തകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ഉണ്ണിമുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്.
'ആദ്യം അവര്‍ നിങ്ങളെ അവഗണിക്കുന്നു...പിന്നെ അവര്‍ നിങ്ങളെ നോക്കി ചിരിക്കുന്നു...പിന്നെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നു...അപ്പോള്‍ നിങ്ങള്‍ വിജയിക്കും'-ഉണ്ണി മുകുന്ദന്‍ കുറിച്ചു.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തിലെ പുറത്തും പ്രദര്‍ശനത്തിന് എത്തുകയാണ്.ജനുവരി 6 മുതലാണ് തമിഴ്, തെലുങ്ക് പതിപ്പുകള്‍ റിലീസ് ചെയ്യുക. മാളികപ്പുറം ജനുവരി 5 നാണ് യുഎഇ, ജിസിസി റിലീസ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :