ദുല്‍ഖറിനെ മറികടന്ന് മമ്മൂട്ടി ! ഭീഷ്മ പര്‍വ്വത്തിനു പുതിയ നേട്ടം

രേണുക വേണു| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (08:35 IST)

വേള്‍ഡ് വൈഡ് കളക്ഷനില്‍ ഭീഷ്മ പര്‍വ്വത്തിനു പുത്തന്‍ നേട്ടം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആഗോള കളക്ഷന്‍ നേടുന്ന മൂന്നാമത്തെ സിനിമയായി ഭീഷ്മ പര്‍വ്വം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെ മറികടന്നാണ് മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം ഈ നേട്ടം സ്വന്തമാക്കിയത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകനാണ് വേള്‍ഡ് വൈഡ് കളക്ഷനില്‍ ഒന്നാമത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് രണ്ടാം സ്ഥാനത്ത്. ഭീഷ്മ പര്‍വ്വത്തിന്റെ ആഗോള കളക്ഷന്‍ ഇതിനോടകം 80 കോടി കടന്നിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :