Malavika Mohanan: തങ്കലാനില്‍ ഞെട്ടിക്കാന്‍ മാളവിക; പുതിയ ചിത്രങ്ങള്‍ കാണാം
വിക്രം, പാര്‍വതി തിരുവോത്ത് എന്നിവര്‍ക്കൊപ്പം ശക്തമായ കഥാപാത്രത്തെയാണ് തങ്കലാനില്‍ മാളവിക അവതരിപ്പിക്കുന്നത്
Malavika Mohanan
Malavika Mohanan: തങ്കലാന്‍ പ്രൊമോഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മാളവിക മോഹനന്‍. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ആരെയും വീഴ്ത്തുന്ന താരത്തിന്റെ ചിരി തന്നെയാണ് പുതിയ ചിത്രങ്ങളിലെ ശ്രദ്ധാകേന്ദ്രം. ഓഗസ്റ്റ് 15 വ്യാഴാഴ്ചയാണ് തങ്കലാന്‍ തിയറ്ററുകളിലെത്തുന്നത്.
വിക്രം, പാര്‍വതി തിരുവോത്ത് എന്നിവര്‍ക്കൊപ്പം ശക്തമായ കഥാപാത്രത്തെയാണ് തങ്കലാനില്‍ മാളവിക അവതരിപ്പിക്കുന്നത്. മാളവികയ്ക്ക് ആക്ഷന്‍ രംഗങ്ങള്‍ അടക്കം ഈ സിനിമയിലുണ്ട്. വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെയാണ് മാളവിക അവതരിപ്പിച്ചിരിക്കുന്നത്.
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 31 വയസ്സാണ് പ്രായം. പട്ടം പോലെ, നിര്‍ണായകം, നാനു മട്ടു വരലക്ഷ്മി, ദി ഗ്രേറ്റ് ഫാദര്‍, പേട്ട, മാസ്റ്റര്‍ തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍. മോഡല്‍ എന്ന നിലയിലും മാളവിക ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.