1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Major movie news

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അദിവി ശേഷ്,ചിത്രീകരണം അവസാനഘട്ടത്തില്‍

മഹേഷ് ബാബു
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'മേജര്‍' ചിത്രീകരണം അവസാനഘട്ടത്തില്‍. അവസാന ഷെഡ്യൂള്‍ ആരംഭിച്ചു. നേരത്തെ ജൂലൈ രണ്ടിന് തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് 'മേജര്‍' ടീം പറഞ്ഞു.
 
അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാഷി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം പുറത്തു വരുന്നതിനു മുമ്പ് തന്നെ പ്രേക്ഷകരെ ആകര്‍ഷിക്കാനായി. ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന ഓരോ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്ന പിന്തുണ അതിനുള്ള സൂചനയാണ്.
 
ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുസും സോണി പിക്ചേഴ്സ് ഇന്റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം
മമ്മൂട്ടി അന്നും താരമാണ്, നായകന്റെ വേഷമാണെന്ന് പറഞ്ഞിട്ടും അഭിനയിച്ചു: അടൂർ ഗോപാലകൃഷ്‌ണൻ