മമ്മൂട്ടി അന്നും താരമാണ്, നായകന്റെ വേഷമാണെന്ന് പറഞ്ഞിട്ടും അഭിനയിച്ചു: അടൂർ ഗോപാലകൃഷ്‌ണൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (20:39 IST)
മറ്റുള്ള നടൻമാർക്ക് മാതൃകയാണ് മമ്മൂട്ടിയെന്ന് സംവിധായകൻ ഗോപാലകൃഷ്‌ണൻ. മമ്മൂട്ടി തന്റെ വ്യക്തി ജീവിതത്തിലും ജീവിതത്തിലും പാലിച്ച് പോരുന്ന അച്ചടക്കം മാതൃകപരമാണെന്ന് അടൂർ പറയുന്നു.

മതിലുകൾ, വിധേയൻ എന്നീ രണ്ട് അടൂർ ചിത്രങ്ങളിൽ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ
അഭിനയജീവിതത്തിന് 50വർഷം തികയുന്ന അവസരത്തിലാണ് അടൂർ താരവുമായുള്ള ഓർമകൾ പങ്കുവെച്ചത്.

മമ്മൂട്ടി വ്യക്തിജീവിതത്തിലും തൊഴില്‍ ജീവിതത്തില്‍ ഒരേ പോലെ ഡിസിപ്ലിന്‍ സൂക്ഷിക്കുന്ന ഒരാളാണ്. അതു പോലെ തന്നെയാണ് അദ്ദേഹം തന്റെ ശരീരം സൂക്ഷിക്കുന്നതും. നടന്റെ പ്രധാന ഉപകരണം ശരീരമാണെന്ന് മനസിലാക്കി എത്രയോ കാലമായി രീരത്തെ ഒരേ പോലെ കൊണ്ട് നടക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. എന്റെ അനന്തരം എന്ന സിനിമയിലാണ് ഞാൻ മമ്മൂട്ടിയെ ആദ്യമായി അഭിനയിക്കാൻ വിളിക്കുന്നത്.മമ്മൂട്ടി അന്നും താരമാണ്. സിനിമയിലെ നായകൻ അശോകനാണ്. അശോകൻ അന്ന് വലിയ താരമൊന്നും അല്ല. അതിനാൽ തന്നെ മമ്മൂട്ടിയോട് കൃത്യമായി പറഞ്ഞു. നായകവേഷമല്ല.

നായകന്റെ സഹോദരന്റെ റോളാണ് അപ്പോ മമ്മൂട്ടി പറഞ്ഞു അതൊന്നും പ്രശ്നമല്ല. എനിക്ക് ഈ പടത്തില്‍ അഭിനയിക്കണം എന്നതാണ് പ്രധാനം. ഇത്തരത്തിൽ തുറന്ന മനോഭാവം കാണിച്ചതിനാൽ തന്നെ ന്റെ പിന്നീടുള്ള രണ്ട് സിനിമകളില്‍ നായകന്റെ വേഷത്തില്‍ മമ്മൂട്ടി അഭിനയിച്ചു.അടൂർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :