1. വിനോദം
  2. സിനിമ
  3. അണിയറ
  4. Hero Title Teaser

തെലുങ്ക് സിനിമയില്‍ പുത്തന്‍ താരോദയം,അശോക് ഗല്ല നായകന്‍ ആകുന്നതില്‍ സന്തോഷം അടക്കാനാകുന്നില്ലെന്ന് മഹേഷ് ബാബു, ടൈറ്റില്‍ ടീസര്‍ കാണാം

അശോക് ഗല്ല
നായകനായി അരങ്ങേറ്റം കുറിച്ച് അശോക് ഗല്ല. രാഷ്ട്രീയ നേതാവും വ്യവസായിയുമായ ഗല്ല മഹാദേവന്റെ മകന്‍ ആണ് നടന്‍. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു സഹോദരി പുത്രന്‍ കൂടിയാണ് അശോക്. സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി.
 

അശോക് സിനിമയില്‍ വരുന്നുവെന്ന് അറിയുന്നത്തില്‍ സന്തോഷം അടക്കാനാകുന്നില്ലെന്നാണ് മഹേഷ് ബാബു പറയുന്നത്. അശോക് ഗല്ല നായകനായെത്തുന്ന സിനിമയ്ക്ക് ഹീറോ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.നിധി അഗര്‍വാളാണ് നായിക.
 
ശ്രീറാം ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജിബ്രാന്‍ സംഗീത ഒരുക്കുന്നു.അമര രാജ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പദ്മാവതി ഗല്ലയാണ് ചിത്രം നിര്‍മിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ബ്രോ ഡാഡി' ചിരിപ്പിക്കും, പുതിയ വിശേഷങ്ങളുമായി കല്യാണി പ്രിയദര്‍ശന്‍