മണിരത്‌നത്തിന്റെ അടുത്ത സിനിമയില്‍ നായകനാകാന്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ജൂലൈ 2021 (11:09 IST)

മണിരത്‌നത്തിന്റെ സിനിമകളില്‍ ഒരു തവണയെങ്കിലും അഭിനയിക്കുക എന്ന ആഗ്രഹമില്ലാത്ത താരങ്ങള്‍ കുറവായിരിക്കും. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു മണിരത്‌നത്തിനൊപ്പം കൈകോര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അണിയറയില്‍ പുതിയൊരു സിനിമ ഒരുങ്ങുന്നു എന്നാണ് കേള്‍ക്കുന്നത്.

മഹേഷ് ബാബുവിനൊപ്പം വര്‍ക്ക് ചെയ്യുവാന്‍ താന്‍ എപ്പോഴും തയ്യാറാണെന്ന് മണിരത്‌നം പല തവണ പറഞ്ഞിട്ടുണ്ട്. മണിരത്‌നം ഇതിനകം മഹേഷിനോട് കഥ പറഞ്ഞു എന്നുമാണ് വിവരം.അടുത്തിടെ തെലുങ്കില്‍ സിനിമ ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് മണിരത്‌നം വെളിപ്പെടുത്തിയിരുന്നു. അത് മഹേഷിന്റെയൊപ്പം ആണോ എന്നത് കണ്ടുതന്നെ അറിയണം.

നിലവില്‍ 'സര്‍ക്കാറു വാരി പാട്ട' സിനിമയുടെ തിരക്കിലാണ് മഹേഷ്. കീര്‍ത്തി സുരേഷാണ് നായിക. ഈ സിനിമ പൂര്‍ത്തിയാക്കിയശേഷം രാജമൗലിക്കൊപ്പം ഒരു ചിത്രം ചെയ്യാന്‍ ഇരിക്കുകയാണ് മഹേഷ്. അതിനുശേഷം ആകാം മണിരത്‌നത്തിനൊപ്പമുളള നടന്റെ ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :