വിവാദങ്ങൾക്കൊടുവിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പാർവതിയുടെ ‘വർത്തമാനം’

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2021 (23:58 IST)
പാർവതിയുടെ ‘വർത്തമാനം’ ഒടുവിൽ റിലീസിന് ഒരുങ്ങുകയാണ്. മാർച്ച് 12ന് ചിത്രം പ്രദർശനത്തിനെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ദേശീയ അവാർഡ് ജേതാവ് സംവിധാനം ചെയ്ത ചിത്രം ചില യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് നിർമ്മിച്ചിരിക്കുന്നത്. ജെഎൻയുവിലെ ഗവേഷണ വിദ്യാർത്ഥിനി ആയാണ് പാർവതി ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കാമ്പസിൽ നടക്കുന്ന രാഷ്ട്രീയ സംഭവങ്ങളെയും പ്രതിഷേധങ്ങളെയും കുറിച്ചും സിനിമ ചർച്ച ചെയ്യുന്നുണ്ട് എന്നാണ് വിവരം. ആര്യാടന്‍ ഷൗക്കത്തിന്‍റേതാണ് തിരക്കഥ.

റോഷന്‍ മാത്യു, സിദ്ദിഖ്, നിര്‍മ്മല്‍ പാലാഴി, ഡെയ്ൻ ഡേവിസ്, സുധീഷ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിനെത്തുടർന്ന് ചിത്രം വിവാദത്തിൽ അകപ്പെട്ടിരുന്നു. സിനിമയിലെ ചില രംഗങ്ങൾ ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നത്. ചെറിയ മാറ്റങ്ങളോടെ സിനിമയ്ക്ക് സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി പ്രദർശനാനുമതി നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :