ദൃശ്യത്തിന് മൂന്നാം ഭാഗവും? സൂചന നല്‍കി മോഹന്‍ലാല്‍ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 ഫെബ്രുവരി 2021 (21:18 IST)
ആമസോൺ പ്രൈമിലൂടെ ഫെബ്രുവരി 19ന് റിലീസ് ചെയ്യും. ചിത്രത്തിൻറെ ട്രെയിലർ ഇതിനകം ഒരു കോടിയിൽ കൂടുതൽ ആളുകൾ കണ്ടുകഴിഞ്ഞു. ദൃശ്യം 2നു ശേഷം മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് രസകരമായ രീതിയിൽ മറുപടി നൽകിയിരിക്കുകയാണ് മോഹൻലാൽ.

രണ്ടാം ഭാഗത്തിൽ ജോർജ്ജുകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്യുകയാണെങ്കിൽ മൂന്നാം ഭാഗത്തിൽ ജയിൽചാടി പുറത്തുവന്ന് കുടുംബത്തെ രക്ഷിക്കാമല്ലോ എന്നാണ് മറുപടി നൽകിയത്. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

നാല് മാസത്തിനുശേഷം ദൃശ്യം 2 തിയേറ്ററുകളിൽ എത്താന്‍ സാധ്യതയുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :