ട്രെയിലര്‍ കിടിലന്‍, ‘ദൃശ്യം 2’ റിലീസ് ഫെബ്രുവരി 19ന് !

കെ ആര്‍ അനൂപ്| Last Modified ശനി, 6 ഫെബ്രുവരി 2021 (16:57 IST)
ജോർജുകുട്ടിയുടെയും കുടുംബത്തിൻറെയും രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ജീത്തു ജോസഫ് ചിത്രം റിലീസ് ഡേറ്റ് പുറത്ത് വന്നു. ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രത്തിന്‍റെ കിടിലന്‍ ട്രെയിലറും പുറത്തുവിട്ടിട്ടുണ്ട്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചത് ആരാധകർ ഞെട്ടലോടെയാണ് നോക്കിക്കണ്ടത്. മലയാളത്തിൽ നിന്ന് ഓൺലൈനിൽ റിലീസിനെത്തുന്ന വൻ താരനിര ഉള്ള ചിത്രം കൂടിയാണിത്. മീന, സിദ്ദിഖ്, ആശ ശരത്ത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിൻറെയും കഥ പറഞ്ഞുനിര്‍ത്തിയ ഇടത്തുനിന്ന് തുടങ്ങും എന്നാണ് അറിയാൻ കഴിയുന്നത്. ദൃശ്യം 2 എങ്ങനെയായിരിക്കും എന്നത് ക്ഷമയോടെ കാത്തിരുന്നു കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :