1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Lal about Jagadeesh

അങ്ങനെയൊരു ചീത്തപ്പേര് ജഗദീഷിന് ഉണ്ടായിരുന്നു: ലാൽ

Jagadeesh
സിനിമയുടെ ചിത്രീകരണത്തിനിടെ തിരക്കഥയിൽ ചില നിർദേശങ്ങളും അഭിപ്രായങ്ങളും താരങ്ങൾ പങ്കുവെക്കുക പതിവാണ്. എന്നാൽ അത് മൂലം ചിലപ്പോഴൊക്കെ തിരക്കഥ തിരുത്തി കുളമാക്കുമെന്ന ചീത്തപ്പേരും താരങ്ങൾക്ക് നേരിടേണ്ടി വരും. അത്തരത്തിൽ നടൻ ജഗദീഷിനുണ്ടായിരുന്ന ചീത്തപ്പേരിനെക്കുറിച്ച് സംസാരിക്കുകയാണ് ലാൽ. കേരള ക്രൈം ഫയൽസ് സീസൺ ടുവിന്റെ പ്രൊമോഷന്റെ ഭാഗമായി ജിയോ ഹോട്ട് സ്റ്റാർ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ലാൽ മനസ് തുറന്നത്.
 
താൻ പൊതുവെ സംവിധായകർ പറയുന്നത് അനുസരിക്കുകയാണ് ചെയ്യുക. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പറയാറുണ്ടെങ്കിലും സംവിധായകന്റെ തീരുമാനത്തിനാണ് അവസാനം വിലകൽപ്പിക്കുകയെന്നും ലാൽ പറയുന്നു. തിരക്കഥയിൽ ചില തിരുത്തലുകളും നിർദേശങ്ങളും സജസ്റ്റ് ചെയ്യുന്നതിനൊടുവിൽ ജഗദീഷിന് മുമ്പ് അങ്ങനൊരു ചീത്തപ്പേരുണ്ടായിരുന്നു എന്നാണ് ലാൽ പറയുന്നത്.
 
'ജഗദീഷ് വന്ന് തിരക്കഥയിൽ കൈ കടത്തി നശിപ്പിക്കുമെന്ന്. അത് എന്താണെന്ന് വച്ചാൽ, കുഴപ്പം പിടിച്ച തിരക്കഥയുള്ള സിനിമയിൽ പോയി വീഴും. അത് സൂപ്പർ ഹിറ്റാകില്ലെന്ന് ഉറപ്പാണ്. പൊട്ടുമെന്നാകും അവസ്ഥ. അതിനെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാൻ അതിനകത്ത് കുത്തിക്കുറിക്കുന്നതാണ്. അല്ലാതൊന്നുമില്ല. നമ്മുടെ പടത്തിലൊന്നും വന്നിട്ട് ഇടപെടാറില്ല'' എ്ന്നും ലാൽ പറയുന്നു. 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
അത് സത്യമല്ല, ഞാനും ജോൺ എബ്രഹാമും വിവാഹിതരായിട്ടില്ല; നടന്നത് ഷൂട്ടിങ് മാത്രമെന്ന് ജെനീലിയ