1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. KGF2 Hindi box office surpassed dangal

കളക്ഷനിൽ ദംഗലിനെയും മറികടന്നു, മുന്നിലുള്ളത് ബാഹുബലി മാത്രം: റോക്കി ബായ്‌ക്ക് മുന്നിൽ വിയർത്ത് ബോളിവുഡ്

കെജിഎഫ്
ഇ‌ന്ത്യൻ സിനിമ വ്യവസായത്തിൽ ബോളിവുഡിനുണ്ടായിരുന്ന അപ്രമാതിത്വം അവസാനിക്കുകയാണോ എന്ന ചർച്ചയാണ് ബാഹുബലി, പുഷ്‌പ,ആർആർആർ, കെജിഎഫ്2 എന്നീ ചിത്രങ്ങളുടെ ഉജ്ജ്വല വിജയങ്ങൾ തുടക്കമിട്ടത്. തെലുങ്കിനൊപ്പം ഇവയുടെ ഹിന്ദി പതിപ്പുകൾ ബോളിവുഡ് ചിത്രങ്ങളുടെ എക്കാലത്തെയും കളക്ഷൻ റെക്കോർഡുകളാണ് തകർത്തു മുന്നേറുന്നത്.
 
സമീപകാലത്തിറങ്ങിയ ഒരൊറ്റ ഹിന്ദി ചിത്രത്തിന് പോലും തെലുങ്ക്,കന്നഡ ചിത്രങ്ങൾ ഹിന്ദി ബെൽറ്റിൽ നിന്നും നേടിയ കളക്ഷൻ നേടാനായിട്ടില്ല. ഇപ്പോഴിതാ ഇന്ത്യന്‍ കളക്ഷനില്‍ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് കെജിഎഫ് 2.
 
391.65 കോടിയാണ് കെജിഎഫ് 2ന്‍റെ ഹിന്ദി പതിപ്പ് ഇതുവരെ നേടിയിരിക്കുന്നത്. ആമിര്‍ ഖാന്‍റെ ദംഗലിനെയാണ് ചിത്രം പിന്നിലാക്കിയത്. ദംഗലിന്റെ ലൈഫ് ടൈം ഇന്ത്യൻ ഗ്രോസ് വെറും 21 ദിവസങ്ങൾ കൊണ്ടാണ് കെ‌ജിഎഫ്2 മറികടന്നത്. ബാഹുബലി 2 മാത്രമാണ് കളക്ഷനിൽ ഇനി കെ‌ജിഎഫിന് മുന്നിലുള്ളത്. 
അടുത്ത ലേഖനം
'മഞ്ജു വാരിയര്‍ ജീവനോടെ ഉണ്ടോയെന്ന് അറിയില്ല'; പൊലീസ് വാഹനത്തിലിരിന്ന് വീഡിയോ ചെയ്ത് സനല്‍കുമാര്‍ ശശിധരന്‍, തന്നെ കൊല്ലാനാണ് കൊണ്ടുപോകുന്നതെന്ന് ആരോപണം