'കെജിഎഫ് 2' തിയേറ്ററുകളില്‍നിന്ന് പോയിട്ടില്ല, ഓര്‍മ്മിപ്പിച്ച് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 4 മെയ് 2022 (15:00 IST)

ഏപ്രില്‍ 14ന് പ്രദര്‍ശനത്തിനെത്തിയ 'കെജിഎഫ് 2'വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 25 ദിവസങ്ങള്‍ പിന്നിട്ട ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. അടുത്തുള്ള തിയേറ്ററുകളില്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നുണ്ടെന്നും അറിയിച്ചു.

കര്‍ണാടകയില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ കയറുന്ന ആദ്യ ചിത്രമായി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 2 മാറി. ദംഗല്‍, ബാഹുബലി 2, ആര്‍ആര്‍ആര്‍ എന്നീ സിനിമകള്‍ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ സിനിമയാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :