100 കോടി തമിഴ്‌നാട്ടില്‍ നിന്നും, പുതിയ റെക്കോര്‍ഡുമായി കെജിഎഫ് ചാപ്റ്റര്‍ 2

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 മെയ് 2022 (15:08 IST)

റിലീസ് ചെയ്ത് മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും യാഷിന്റെ കെജിഎഫ്: ചാപ്റ്റര്‍ 2 കാണുവാനായി തിയേറ്ററുകളിലേക്കുളള ആളുകളുടെ ഒഴുക്ക് കുറയുന്നില്ല. 1,000 കോടി കളക്ഷന്‍ ചിത്രം നേരത്തെ സ്വന്തമാക്കിയിരുന്നു. ഇതോടെ കര്‍ണാടകയില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ കയറുന്ന ആദ്യ ചിത്രമായി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 2 മാറി. ദംഗല്‍, ബാഹുബലി 2, ആര്‍ആര്‍ആര്‍ എന്നീ സിനിമകള്‍ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ സിനിമയാണിത്.

ഇപ്പോഴിതാ, തമിഴ്നാട്ടില്‍ 100 കോടി കടന്ന ഒരേയൊരു സാന്‍ഡല്‍വുഡ് ചിത്രമായി കെജിഎഫ് ചാപ്റ്റര്‍ 2 മാറി.
ഹിന്ദിയില്‍ നിന്ന് മൊത്തം കളക്ഷന്‍ 416.60 കോടി കളക്ഷന്‍ ചിത്രം നേടി.ഏറ്റവും വേഗത്തില്‍ 250 കോടി കളക്ഷന്‍ നേടുന്ന ഹിന്ദി ചിത്രമായും ഇത് മാറി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :