1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. BJP Alleged black flagging against Amit shah is serious security lapse

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടിയ സംഭവം, ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി

സംഭവത്തില്‍ അടിയന്തിര നിയമനടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Amit Shah
കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കരിങ്കൊടി ഉയര്‍തിയ സംഭവത്തില്‍ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായെന്ന പരാതിയുമായി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ബിജെപി നിയമസഭാ കക്ഷി നേതാവും എംഎല്‍എയുമായ ബി ബി ഗോപകുമാറാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി കൈമാറിയത്. സംഭവത്തില്‍ അടിയന്തിര നിയമനടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
ഇന്നലെ കൊല്ലം ആശ്രാമം മൈതാനത്ത് വിമാനമിറങ്ങി വാഹനവ്യൂഹത്തില്‍ സഞ്ചരിക്കുകയായിരുന്ന ആഭ്യന്തരമന്ത്രിക്ക് നേരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചത്. വിവിഐപി വാഹനം കടന്നുപോകുന്ന വഴിയില്‍ വെറും 50 മീറ്റര്‍ അകലെ പ്രതിഷേധക്കാര്‍ക്ക് എത്താന്‍ സാധിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് പരാതിയില്‍ പറയുന്നു. ഇതിനെ സാധാരണ പ്രതിഷേധ സംഭവമായി കണ്ട് നിസ്സരവത്കരിക്കാനാവില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചോ എന്നത് അന്വേഷിക്കണമെന്നും കത്തില്‍ പറയുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വിവാഹത്തിന് 21 വയസ്സ് വരെ കാത്തിരിക്കണമെന്ന് പറഞ്ഞു, പോലീസ് ഉദ്യോഗസ്ഥനെ മകൻ വെടിവെച്ചുകൊന്നു!