1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kavya Madhavan public appearance after 1 year

പൊതുവേദിയിൽ നിറചിരിയോടെ കാവ്യ; പരിഹാസവുമായി വിടാതെ ചിലർ

തന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും കാവ്യ പ്രേക്ഷകർക്ക് മുന്നിലെത്തി.

Kavya
കൊച്ചി: ദിലീപുമായുള്ള വിവാഹശേഷം സിനിമാ ജീവിതം പൂർണമായും ഉപേക്ഷിച്ചിരിക്കുകയാണ് കാവ്യ മാധവൻ. കുട്ടിയുണ്ടായ ശേഷം കാവ്യ പൊതുവേദികളിൽ വരാറുണ്ട്. ദിലീപിനൊപ്പം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവാഹത്തിനും പങ്കെടുക്കാറുണ്ട്. ദിലീപിനും മകൾക്കുമൊപ്പം പൊതുചടങ്ങുകളിലെല്ലാം കാവ്യ എത്തി. തന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും കാവ്യ പ്രേക്ഷകർക്ക് മുന്നിലെത്തി.
 
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം തനിച്ച് ഒരു പൊതുപരിപാടിക്കെത്തിയ കാവ്യയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിപി ട്രസ്റ്റിന്റെ നക്ഷത്ര തിളക്കം എന്ന പരിപാടിയിലാണ് കാവ്യ പങ്കെടുത്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യയെ കണ്ടതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. കാവ്യയുമായി സെൽഫി പകർത്താനും ആരാധകർ തിരക്ക് കൂട്ടി. ഇതിന്റെ ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ കാവ്യയുടെ ആരാധകർ ആഘോഷമാക്കുന്നുണ്ട് 
 
എന്നാൽ ചിലരാകട്ടെ നടിയ്ക്കെതിരെ കടുത്ത അധിക്ഷേപമാണ് നടത്തുന്നത്. ദിലീപ് -മഞ്ജു വാര്യർ വിവാഹമോചനവും നടി ആക്രമിക്കപ്പെട്ട കേസുമെല്ലാം പറഞ്ഞുകൊണ്ടാണ് ചിലരുടെ വിമർശനം. ദിലീപ്-മ‍ഞ്ജു വാര്യർ ബന്ധം തകർത്തത് കാവ്യയാണെന്നൊക്കെയാണ് ആക്ഷേപം. അതേസമയം ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ ചിലർ മറുപടി നൽകുന്നുണ്ട്. മഞ്ജു അവരുടെ ജീവിതവുമായി സന്തോഷത്തോടെ ജീവിക്കുകയാണെന്നും ഇപ്പോഴും എന്തിനാണ് കാവ്യയെ ഇതിന്റേ പേരിൽ അധിക്ഷേപിക്കുന്നതെന്നും ഇവർ ചോദിക്കുന്നു.  
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
'എന്റെ ടാക്സ് വെട്ടിപ്പ് കഥ അവിടെനിൽക്കട്ടെ, ഇതൊന്ന് കാണ്'; തട്ടിപ്പിന്റെ രീതി പുറത്തുവിട്ട് ദിയ കൃഷ്ണ