അനുബന്ധ വാര്‍ത്തകള്‍
- സഹോദരന് ആണ്‍കുഞ്ഞ് ജനിച്ചു, കുഞ്ഞിന്റെ പേര് പങ്കുവെച്ച് കങ്കണ
- ലിയോ വന്നിട്ടും കണ്ണൂര്‍ സ്ക്വാഡിനെ വീഴ്ത്താനായില്ല,70 ഷോകള്‍ കൂട്ടി മമ്മൂട്ടി ചിത്രം
- 140 അല്ല 145 കോടി, 'ലിയോ' ആദ്യ ദിനത്തില്‍ കേരളത്തില്‍നിന്ന് നേടിയത് എത്രയെന്ന് അറിയാമോ ?
- ലക്ഷ്മി ഗോപാലസ്വാമിയുടെ അമ്മ ഉമാഗോപാലസ്വാമി അന്തരിച്ചു
- വിജയതുടർച്ചയുണ്ടാകുമോ? ഭ്രമയുഗത്തിന് പാക്കപ്പ്, സിനിമ റിലീസ് ചെയ്യുക 5 ഭാഷകളിൽ
പ്രേക്ഷകരെ വിട്ടിട്ട് വരാന്‍ മനസ്സില്ലെന്ന് മമ്മൂട്ടി; ലിയോയ്ക്ക് മുന്നിലും അടിതെറ്റാതെ കണ്ണൂര്‍ സ്ക്വാഡ്
ലിയോയുടെ വരവിനു മുന്നിലും അടിതെറ്റാതെ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ്. നാലാം വാരത്തിലേക്ക് എത്തിയ കണ്ണൂര്‍ സ്ക്വാഡ് ഇപ്പോഴും 130 ല്‍ അധികം സ്ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്നു. കേരളത്തിനു പുറത്തും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
റിലീസ് ദിവസം ലിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്സ് കണ്ണൂര്‍ സ്ക്വാഡ് തന്നെയായിരിക്കും. പൂജ അവധി ദിനങ്ങളില്‍ കണ്ണൂര്‍ സ്ക്വാഡിന് മികച്ച കളക്ഷന്‍ ലഭിക്കുമെന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ കണ്ണൂര്‍ സ്ക്വാഡ് ഇതിനോടകം 80 കോടിക്ക് അടുത്ത് വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയിട്ടുണ്ട്. പൂജ അവധി ദിനങ്ങളില്‍ മികച്ച കളക്ഷന്‍ ലഭിച്ചാല്‍ 90 കോടി കടക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.