ബീച്ചില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങളുമായി കനിഹ

രേണുക വേണു| Last Modified വ്യാഴം, 26 മെയ് 2022 (19:53 IST)

തുര്‍ക്കിയില്‍ അവധിക്കാലം അടിച്ചുപൊളിക്കുകയാണ് നടി കനിഹ. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ബീച്ചിലാണ് താരം കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.















A post shared by Kaniha (@kaniha_official)

അവധിക്കാല ആഘോഷത്തിന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കനിഹ ഇപ്പോള്‍. നേരത്തേയും അവധിക്കാല ആഘോഷത്തിന്റെ ചിത്രങ്ങള്‍ കനിഹ പങ്കുവെച്ചിരുന്നു.

പ്രായം നാല്‍പ്പതിനോട് അടുത്തെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജയില്‍ കനിഹ അഭിനയിച്ചു.

ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :