അനുബന്ധ വാര്‍ത്തകള്‍
- 'ഒരിക്കലും പറയാത്ത പ്രണയകഥ';ഉപ്പച്ചിക്കും ഉമ്മച്ചിക്കും വിവാഹ വാര്‍ഷിക ആശംസകളുമായി ദുല്‍ഖര്‍
- സകുടുംബം ദുല്‍ഖര്‍ സല്‍മാന്‍; മാലാഖയെ പോലെ തിളങ്ങി മറിയവും അമാലും, ചിത്രങ്ങള്‍ കാണാം
- പുഴുവില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വേഷത്തില്‍ മെഗാസ്റ്റാര്‍: ദുല്‍ഖര്‍ സല്‍മാന്‍
- ദുബായിലേക്ക് പറന്ന് മമ്മൂട്ടി, യാത്ര ഈ കാര്യത്തിനു വേണ്ടി !
- ദുല്ഖറിനുശേഷം മമ്മൂട്ടിയും,ബുര്‍ജ് ഖലീഫയില്‍ സേതുരാമയ്യര്‍, പ്രദര്‍ശനം നാളെ
7.80 കോടി മുടക്കി, 'കമ്മട്ടിപ്പാടം' നിര്‍മ്മാതാവിന് നേടിക്കൊടുത്തത് വമ്പന്‍ തുക
ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കമ്മട്ടിപ്പാടം.രാജീവ് രവി സംവിധാനം ചെയ്ത സിനിമയ്ക്ക് പി. ബാലചന്ദ്രന്‍ കഥ ഒരുക്കി.കുറച്ചു കാലത്തിനു ശേഷം മലയാളസിനിമയില്‍ വയലന്‍സ് ഇത്തിരി കൂടുതലായി ഉപയോഗിച്ച സിനിമ കൂടിയായിരുന്നു ഇത്.7.80 കോടി ബഡ്ജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.
177.3 മിനിറ്റ് ദൈര്‍ഘ്യമുള്ള ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം വലിയ നേട്ടം നിര്‍മ്മാതാവിന് ഉണ്ടാക്കിക്കൊടുത്തു.15.10 കോടി കളക്ഷന്‍ ചിത്രം സ്വന്തമാക്കി.
ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ എന്നിവരെ കൂടാതെ മണികണ്ഠന്‍ കെ. ആചാരി,ഷോണ്‍ റോമി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.