'ഒരിക്കലും പറയാത്ത പ്രണയകഥ';ഉപ്പച്ചിക്കും ഉമ്മച്ചിക്കും വിവാഹ വാര്‍ഷിക ആശംസകളുമായി ദുല്‍ഖര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 7 മെയ് 2022 (09:52 IST)

മെയ് മാസത്തിലെ ആദ്യത്തെ ആഴ്ച മമ്മൂട്ടിയുടെ കുടുംബത്തിന് എന്നും പ്രിയപ്പെട്ടതാണ്.ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ പിറന്നാള്‍ മെയ് അഞ്ചിനും തൊട്ടടുത്ത ദിവസം മമ്മൂട്ടിയുടെ വിവാഹ വാര്‍ഷികവുമാണ്.

ഉപ്പച്ചിക്കും ഉമ്മച്ചിക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേരുന്ന് ദുല്‍ഖര്‍ സല്‍മാന്‍. രണ്ടാളുടെയും ഒരു പഴയ ഫോട്ടോയും മകന്‍ പങ്കുവെച്ചു.

ഒരിക്കലും പറയാത്ത ഏറ്റവും മഹത്തായ പ്രണയകഥ എന്ന് കുറിച്ചുകൊണ്ടാണ് നടന്റെ ആശംസ. ഈ ക്യൂട്ടായ രണ്ട് പേര്‍ക്കു ഏറ്റവും സന്തോഷകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നു എന്നും നടന്‍ കുറിച്ചു.

1979ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :