1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kamal Hassan Learning AI News

എഐ പഠിക്കാന്‍ കമല്‍ഹാസന്‍ അമേരിക്കയിലേക്ക്; ചെയ്യുന്നത് 90 ദിവസത്തെ കോഴ്‌സ്

Kamal Hassan Learning AI
എഐ പഠിക്കാന്‍ കമല്‍ഹാസന്‍ അമേരിക്കയിലേക്ക് പോകുന്നു. 90 ദിവസത്തെ കോഴ്‌സാണ് നടന്‍ ചെയ്യുന്നത്. ദേശീയ മാധ്യമമായ ഡെക്കാന്‍ ഹൊറള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ സാങ്കേതികവിദ്യയില്‍ തനിക്ക് വലിയ താല്പര്യമാണുള്ളതെന്നും എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായി കാണാനാകുമെന്നും ഞാന്‍ ഒരു നടന്‍ മാത്രമല്ല ഒരു നിര്‍മ്മാതാവ് കൂടിയാണെന്നും നേരത്തെ തന്നെ കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.
 
താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയത് ഇന്ത്യന്‍2 ആണ്. ചിത്രത്തിന് വലിയ വിജയം നേടാന്‍ സാധിച്ചില്ല. എന്നാല്‍ പ്രഭാസ് നായകനായെത്തിയ കല്‍ക്കി സിനിമയില്‍ പ്രതിനായ കഥാപാത്രമായി എത്തിയ കമല്‍ഹാസന്‍ ഏറെ പ്രശംസകള്‍ പ്രേക്ഷകരില്‍ നിന്ന് നേടിയിരുന്നു.
അടുത്ത ലേഖനം
'സംഗതി കൈയീന്ന് പോയാൽ എല്ലാം നാട്ടിലും നാറും,നല്ല രീതിയിൽ കഷ്ടപ്പെട്ടിട്ടുണ്ട്,'അജയന്റെ രണ്ടാം മോഷണം' പാൻ ഇന്ത്യൻ റിലീസിന് മുമ്പ് ടോവിനോ തോമസ്