അനുബന്ധ വാര്‍ത്തകള്‍
- 'ഗുഡ് നൈറ്റ്' സംവിധായകന്റെ അടുത്ത ചിത്രത്തില്‍ ശിവകാര്ത്തികേയന് ? പുതിയ വിവരങ്ങള്‍
- 'കണ്ണൂര്‍ സ്ക്വാഡ്' 82 കോടിയില്‍ എത്തിയത് ഇങ്ങനെ, ആദ്യവാരത്തിലെ കളക്ഷന്‍ മമ്മൂട്ടി ചിത്രത്തെ ഉയരങ്ങളില്‍ എത്തിച്ചു
- 'ടൈഗര്‍ 3' കേരളത്തില്‍നിന്ന് എത്ര നേടി ? മികച്ച ഓപ്പണിങ് ലഭിച്ച ചിത്രത്തിന്റെ കളക്ഷന്‍ താഴേക്ക്
- Leo Netflix Trailer: ലിയോ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു, എത്തുന്നത് 5 ഭാഷകളില്‍, ഇന്ത്യയിലെ പ്രദര്‍ശന തീയതി ഇതാ
- ഖുശ്ബുവിനെയും റോജയേയും കട്ടിലിലേക്ക് എറിഞ്ഞു, ലിയോയിലും ഉണ്ടാകുമെന്ന് കരുതി: മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ തൃഷ
അശ്ലീലമായി ലജ്ജിക്കേണ്ട കലാകാരനായി മാറി; സുരേഷ് ഗോപിക്കെതിരെ സംവിധായകന്‍ കമല്‍
അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കമല്‍ താരത്തെ വിമര്‍ശിച്ചത്
നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിക്കെതിരെ സംവിധായകന്‍ കമല്‍. അശ്ലീലമായി ലജ്ജിക്കേണ്ട കലാകാരനായി സുരേഷ് ഗോപി മാറിയെന്ന് കമല്‍ പറഞ്ഞു. കൊല്ലത്ത് ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കമല്‍ താരത്തെ വിമര്‍ശിച്ചത്.
' ഒരു സഹപ്രവര്‍ത്തകനുണ്ട്. നിങ്ങളുടെ നാട്ടുകാരനായ ഈ കൊല്ലംകാരനായ ഒരു വലിയ നടന്‍ പറഞ്ഞത് എന്താണ്? അടുത്ത ജന്മത്തില്‍ എനിക്ക് ബ്രാഹ്‌മണനായി ജനിക്കണം. സത്യത്തില്‍ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് പറഞ്ഞ മനുഷ്യനെ പോലെ അശ്ലീലമായി ലജ്ജിക്കേണ്ട ഒരു കാലാകാരനായി എന്റെ സുഹൃത്ത് മാറിയതില്‍ നമുക്ക് ലജ്ജയുണ്ട്. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി ജനിക്കണമെന്ന് പറയുമ്പോള്‍ അദ്ദേഹത്തെ നയിക്കുന്ന ഒരു സവര്‍ണ ബോധമുണ്ട്. അദ്ദേഹത്തിന്റെ മാതാവിനേയും പിതാവിനേയും പോലും തള്ളിപ്പറയുകയാണ് എന്ന് മറന്നുകൊണ്ട് ഈ അപര മതവിദ്വേഷവും അപരജാതി വിദ്വേഷവും അത്രമാത്രം ആയി കഴിഞ്ഞു. സംഘപരിവാറിലേക്ക് എത്തിക്കഴിഞ്ഞാല്‍ ഇതാണ് പ്രശ്‌നം,' കമല്‍ പറഞ്ഞു.