'ടൈഗര്‍ 3' കേരളത്തില്‍നിന്ന് എത്ര നേടി ? മികച്ച ഓപ്പണിങ് ലഭിച്ച ചിത്രത്തിന്റെ കളക്ഷന്‍ താഴേക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (11:19 IST)
ഹിന്ദി ചിത്രങ്ങള്‍ കേരളത്തിലും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതാണ് സമീപകാലത്ത് കണ്ടത്. ഷാരൂഖ് ഖാന്റെ പഠാന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ വിജയം കൊയ്തു.പഠാന്‍ റിലീസിന് ശേഷം വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ടൈഗര്‍ മലയാളക്കര സ്വീകരിച്ചോ എന്ന് അറിയണ്ടേ ?

സല്‍മാന്‍ഖാന്റെ ടൈഗര്‍ 3 ദീപാവലി റിലീസായി നവംബര്‍ 12നാണ് പ്രദര്‍ശനം ആരംഭിച്ചത്. കേരളത്തില്‍ ആദ്യദിനം 1.1 കോടി നേടാന്‍ സിനിമയ്ക്കായി.ജവാനും പഠാനും ശേഷം ഈ നേട്ടത്തില്‍ എത്തുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമായി ടൈഗര്‍ 3 മാറി.
രണ്ടാമത്തെ ദിവസം 40 ലക്ഷം മാത്രമാണ് സിനിമയ്ക്ക് കേരളത്തില്‍നിന്ന് നേടാനായത്. ആദ്യ ആഴ്ചയില്‍ നിന്ന് മൊത്തം 2.3 കോടി നേടി. മലയാളത്തില്‍ നിന്നും പുതിയ സിനിമകള്‍ റിലീസിന് എത്തുന്നതിനാല്‍ ടൈഗര്‍ 3 കേരളത്തില്‍ നിന്ന് വലിയ നേട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :