കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 20 നവംബര്‍ 2023 (11:22 IST)
2023 മമ്മൂട്ടിക്ക് മികച്ചൊരു വര്‍ഷമാണ് സമ്മാനിച്ചത്. നടന്റെ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ കണ്ണൂര്‍ സ്‌ക്വാഡ് വലിയ വിജയമായി മാറി സെപ്റ്റംബര്‍ 28ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 50 ദിവസങ്ങള്‍ക്ക് ശേഷം ഒടിടിയില്‍ എത്തി. സിനിമയുടെ ലൈഫ് ടൈം ഗ്രോസ് 82 കോടിയാണ്. എല്ലാ ബിസിനസ്സുകളും കൂടിച്ചേര്‍ക്കുമ്പോള്‍ 100 കോടി വരും.
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി ആദ്യവാരം ചിത്രം നേടിയത് 48.2 കോടിയാണ്. പിന്നീടുള്ള ഓരോ ആഴ്ചയിലും കളക്ഷന്‍ ഇടിഞ്ഞു. രണ്ടാം വാരത്തിലെത്തിയപ്പോള്‍ 20 കോടി നേടാന്‍ സിനിമയ്ക്കായി. 9 കോടി കളക്ഷനാണ് മൂന്നാമത്തെ ആഴ്ച ലഭിച്ചത്. നാലാമത്തെ ആഴ്ച ആയപ്പോഴേക്കും വീണ്ടും താഴ്ന്ന് 2.8 കോടിയായി. അഞ്ചാമത്തെ ആഴ്ച 1.4 കോടിയിലേക്കും ചുരുങ്ങിയ ചിത്രം തുടര്‍ന്നുള്ള രണ്ടാഴ്ചകളില്‍ നന്നായി 60 ലക്ഷം മാത്രമാണ് നേടിയത്.
മലയാള സിനിമയിലെ ഈ വര്‍ഷത്തെ മികച്ച മൂന്നാമത്തെ വിജയം കണ്ണൂര്‍ സ്‌ക്വാഡ് സ്വന്തമാക്കി. 2018, ആര്‍ഡിഎക്‌സ് തുടങ്ങിയ ചിത്രങ്ങളാണ് മുന്നില്‍.എക്കാലത്തെയും മലയാള സിനിമകളുടെ കളക്ഷന്‍ പട്ടികയില്‍ ആറാം സ്ഥാനത്ത് ഇടനേടാന്‍ മമ്മൂട്ടി ചിത്രത്തിനായി.