1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 'Kallanum Bhagwathium' shooting has started

'ദൈവം നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍'; ചിരിപ്പിക്കാന്‍ 'കള്ളനും ഭഗവതിയും' നാളെ മുതല്‍

Eastcoast Vijayan Ranjin Raj Johny Antony Salim Kumar
ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം
കള്ളനും ഭഗവതിയും റിലീസിന് ഇനി ഒരു നാള്‍ മാത്രം. പ്രമോഷന്‍ തിരക്കുകളിലാണ് നിര്‍മ്മാതാക്കള്‍. മാര്‍ച്ച് 31ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
 
ഈസ്റ്റ് കോസ്റ്റിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'ഒരു അര്‍ദ്ധരാത്രിയില്‍ ദൈവം നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍' എന്ന് കുറിച്ചുകൊണ്ടുളള പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു.
 
നാട്ടില്‍ ചെറിയ മോഷണങ്ങളൊക്കെ നടത്തിവരുന്ന കള്ളനെ തേടി പെട്ടെന്നൊരു ദിവസം ഭഗവതി എത്തുന്നു. തുടര്‍ന്ന് നായിക കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
 
അനുശ്രീ, ബംഗാളി താരം മോക്ഷ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, മാല പാര്‍വ്വതി എന്നിങ്ങനെയുള്ള താരനിരയും സിനിമയിലുണ്ട് 
 
കെ വി അനില്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 രതീഷ് റാം ഛായാഗ്രാഹണവും 
രഞ്ജിത് രാജ സംഗീതവും ഒരുക്കുന്നു.
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പേരും പ്രശസ്തിയും മാത്രമല്ല 'പൂങ്കുഴലി' നല്‍കിയത്, മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്മി