അനുബന്ധ വാര്‍ത്തകള്‍
- ചില താരങ്ങൾക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കും, സൂര്യകുമാറിന് കിട്ടുന്ന അവസരങ്ങളെ വിമർശിച്ച് മുൻ താരം
- അജിത്തിന്റെ വീട്ടിലെത്തി വിജയ്
- സൂര്യയ്ക്ക് പകരക്കാരൻ സഞ്ജുവോ? എന്ത് മണ്ടത്തരമാണ് പറയുന്നത്, പ്രതികരണവുമായി കപിൽദേവ്
- കുടിവെള്ളം അമൂല്യമാകുന്നു; കിണറിലെ വെള്ളം ശുദ്ധമാണോ
- മെസ്സി റെക്കോർഡുകൾ തീർക്കുമ്പോൾ ചുമ്മാതിരിക്കുന്നതെങ്ങനെ, ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് സി ആർ 7 ഷോ
നിത്യ മേനോന്റെ 'കോളാമ്പി' തിയേറ്ററുകളിലേക്ക്, ട്രെയിലര്‍ ആറുമണിക്ക്
മലയാളത്തിലെ ഒ.ടി.ടി പ്ലാറ്റ്ഫോമായ എം ടാക്കിയിലൂടെ റിലീസിന് എത്തിയ ആദ്യ ചിത്രമായിരുന്നു കോളാമ്പി. ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളിലേക്ക്. സംവിധായകന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ ഏഴു മുതല്‍ കോളാമ്പി ബിഗ് സ്ക്രീനുകളില്‍ എത്തും. ഇപ്പോഴിതാ ട്രെയിലര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
രഞ്ജി പണിക്കര്‍, നിത്യ മേനോന്, രോഹിണി മൊല്ലട്ടി, ദിലീഷ് പോത്തന്, അരിസ്റ്റോ സുരേഷ്, ജി സുരേഷ് കുമാര്‍, പരേതനായ പി ബാലചന്ദ്രന്, ബൈജു, വിജയ് യേശുദാസ്, മഞ്ജു പിള്ള, സിദ്ധാര്‍ത്ഥ് മേനോന് തുടങ്ങി ഒരു വലിയ താരനിരയാണ് കോളാമ്പിയില്‍ ഉള്ളത്.
നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമനയാണ് കോളാമ്പി നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ ടി കെ രാജീവ് കുമാറും തിരക്കഥ കെ എം വേണുഗോപാലും നിര്‍വഹിച്ചിരിക്കുന്നു. രവി വര്മ്മന് ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും നിര്‍വഹിച്ചിരിക്കുന്നു.