അനുബന്ധ വാര്‍ത്തകള്‍
- വിവേക് ഒബ്രോയ് വീണ്ടും മലയാളത്തിൽ, ഇത്തവണ പൃഥ്വിരാജിന്റെ വില്ലൻ
- 'ഒറ്റക്കൊമ്പന്'ന് മുമ്പ് 'കടുവ' തുടങ്ങുന്നു, പുതിയ വിശേഷങ്ങളുമായി പൃഥ്വിരാജ്
- മുഖത്ത് മുറിപ്പാടുകളുമായി റോഷന് മാത്യു, 'കുരുതി' റിലീസ് പൃഥ്വിരാജ് ഇന്ന് പ്രഖ്യാപിക്കും
- പുതിയ ചിത്രം പ്രഖ്യാപിച്ച് അപര്‍ണ ബാലമുരളി, 'ഉല' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്
- 'നീ ഞങ്ങള്‍ക്ക് അഭിമാനമാണ്'; സഞ്ജു സാംസണിനെ കുറച്ച് പൃഥ്വിരാജ്
'കടുവാക്കുന്നേല്‍ കുറുവച്ചന്റ ആദ്യ സ്നാപ്പ്', സന്തോഷം പങ്കുവെച്ച് പൃഥ്വിരാജും ഷാജി കൈലാസും
സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് കടുവ. നിലവില്‍ കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന് ഷാജി കൈലാസ്. ആദ്യത്തെ പൃഥ്വിരാജിന്റെ സ്നാപ്പ് ഷെയര്‍ ചെയ്തു കൊണ്ടാണ് തന്റെ സന്തോഷം സംവിധായകന് ആരാധകരുമായി ഷെയര്‍ ചെയ്തത്. കടുവാക്കുന്നേല്‍ കുറുവച്ചന് ആയി തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുന്ന വിവരം പൃഥ്വിരാജും കൈമാറി.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ഈ സിനിമയിലെ പൃഥ്വിരാജിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിന് സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.