അനുബന്ധ വാര്‍ത്തകള്‍
- ത്രികോണ പ്രണയ കഥ,വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും, സസ്പെന്‍സ് നിറച്ച് ട്രെയിലര്‍
- തന്റെ ജീവിതം നശിപ്പിച്ചത് നയന്‍താരയാണെന്ന് പ്രഭുദേവയുടെ ഭാര്യ; തമിഴ്നാട്ടില്‍ നയന്‍സിന്റെ കോലം കത്തിച്ചു, ഒടുവില്‍ ഇരുവരും പിരിഞ്ഞു !
- ഇനി കുട്ടി താരമല്ല നയന്‍താര, 'ജെന്റില്മാന്2'ല്‍ നായിക
- പൃഥ്വിരാജിനൊപ്പം ബാബുരാജ്, സിനിമ ഏതെന്ന് പിടികിട്ടിയോ ?
- 3അല്ല 4 മില്യണ്‍, യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, 'ഗോള്‍ഡ്' ടീസര്‍ തരംഗമാകുന്നു
അതിന് കാരണക്കാരന്‍ വിജയ് സേതുപതി,'കാത്തുവാക്കുളൈ രണ്ട് കാതല്‍' റിലീസിന് മുമ്പ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍
വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും ഒന്നിക്കുന്ന കാത്തുവാക്കുളൈ രണ്ട് കാതല്‍ നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തുന്ന ത്രില്ലിലാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍.നടന്‍ വിജയ് സേതുപതിയുടെ സൂപ്പര്‍ കഴിവുകള്‍ നിങ്ങള്‍ എല്ലാവരും ആസ്വദിക്കുന്നത് കാണാന്‍ വേണ്ടി മാത്രമാണ് ഈ ചിത്രം തിയേറ്ററുകളില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചതെന്ന് വിഘ്‌നേഷ് പറയുന്നു.
സിനിമപോലെ തന്നെ ചിത്രീകരണവും വളരെ രസകരമായായിരുന്നു വിഘ്‌നേഷ് പൂര്‍ത്തിയാക്കിയത്. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ തനിക്ക് ചിത്രീകരണം വളരെ എളുപ്പത്തിലാക്കി തന്നെന്നും ഇവരെല്ലാം സെറ്റുകളില്‍ ഉണ്ടായിരുന്നപ്പോഴുള്ള ആവേശത്തെക്കുറിച്ചും വിഘ്‌നേഷ് ഓര്‍ക്കുന്നു. ഈ അനുഭവങ്ങള്‍ വളരെക്കാലം എന്നില്‍ നിലനില്‍ക്കുമെന്നും സംവിധായകന്‍ പറയുന്നു.
കണ്മണി എന്ന കഥാപാത്രമായി നയന്‍താരയും വിജയ് സേതുപതി റാംബോ ആയും സിനിമയും ഉണ്ടാകും. ഖത്തീജ എന്നാണ് ചിത്രത്തിലെ സാമന്തയുടെ പേര്.