അനുബന്ധ വാര്‍ത്തകള്‍
- 'ഇക്കയ്ക്കൊപ്പം';വണ്‍ നെറ്റ്ഫ്‌ലിക്‌സില്‍ എത്തുന്ന സന്തോഷം പങ്കുവെച്ച് ജോജു ജോര്‍ജ്
- കര്‍ണനുശേഷം ധനുഷും മാരി സെല്‍വരാജും രണ്ടാം തവണയും ഒന്നിക്കുന്നു, അണിയറയില്‍ പുതിയൊരു ചിത്രം ഒരുങ്ങുന്നു
- 'കര്ണന്' പതിനഞ്ചാം ദിവസത്തിലേക്ക്, ആരാധകരോട് നന്ദി പറഞ്ഞ് രജീഷ വിജയന്
- 'ആദ്യം മുതലേ മനസ്സില്‍ ഫഹദ് മാത്രം', ഇരുളിലെ നടന്റെ അഭിനയത്തിന് കയ്യടിച്ച് സംവിധായകന് നസീഫ് യൂസഫ് ഇസുദ്ദീന്‍
- 'തീയേറ്ററിക്കല്‍ മാജിക്'; 'കര്ണന്'നെക്കുറിച്ച് ധനുഷ് !
'ആവേശത്തില്‍', ധനുഷിന്റെ ജഗമേ തന്തിരത്തെ കുറിച്ച് ജോജു ജോര്‍ജ്
ധനുഷ്-ജോജുജോര്‍ജ് ചിത്രം ജഗമേ തന്തിരം റിലീസിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ജൂണ്‍ 18നാണ് റിലീസ്. അതിന്റെ ആവേശത്തിലാണ് ജോജു ജോര്‍ജ്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചിത്രം റിലീസിനൊരുങ്ങുന്നതിന്റെ സന്തോഷം നടിയും പങ്കുവെച്ചു.
'ജഗമേ തന്തിരം ജൂണ്‍ 18 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ മാത്രം.നിങ്ങളെ എല്ലാവരെയും കാണിക്കാനുളള ആവേശത്തിലാണ്.ഒരു കാര്‍ത്തിക് സുബ്ബരാജ് പടം'- ജോജു ജോര്‍ജ് കുറിച്ചു.
ഈ ബിഗ് ബജറ്റ് ഗ്യാംഗ്സ്റ്റര്‍ ചിത്രത്തില്‍ സുരുളി, പ്രഭു എന്നീ കഥാപാത്രങ്ങളായി ഡബിള്‍ റോളിലാണ് ധനുഷ് എത്തുന്നത്.
ഹോളിവുഡ് താരം ജെയിംസ് കോസ്‌മോയും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.