അനുബന്ധ വാര്‍ത്തകള്‍
- കുതിരവട്ടം പപ്പുവിനൊപ്പമുള്ള അപൂര്‍വ്വ ചിത്രം, മമ്മൂട്ടിയുടെ വണില്‍ അഭിനയിച്ച ആ നടനെ മനസ്സിലായോ ?
- മമ്മൂട്ടിയുടെ വൺ ഒടിടിറിലീസിന്, 27 മുതൽ നെറ്റ്ഫ്ലിക്സിൽ
- വണിലെ പ്രതിപക്ഷ നേതാവ് മാരമ്പള്ളി ജയാനന്ദന്, ചിത്രം ഉടന്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് മുരളി ഗോപി
- വൈഗയെ കൊലപ്പെടുത്തിയ ശേഷം മമ്മൂട്ടിയുടെ 'പ്രീസ്റ്റ്' സിനിമ കണ്ട് സനു മോഹൻ, 'റിയൽ സൈക്കോ'യെന്ന് സോഷ്യൽ മീഡിയ
- മമ്മൂട്ടിയുടെ 'വണ്‍' നെറ്റ്ഫ്ലിക്സിലേക്ക്, തിയേറ്ററിലെത്തി ഒരുമാസത്തിനകം ചിത്രത്തിന് ഒ.ടി.ടി റിലീസ്
'ഇക്കയ്ക്കൊപ്പം';വണ്‍ നെറ്റ്ഫ്ലിക്സില്‍ എത്തുന്ന സന്തോഷം പങ്കുവെച്ച് ജോജു ജോര്‍ജ്
ഈ വര്‍ഷം മമ്മൂട്ടിയുടേതായി രണ്ടാമത് പുറത്തുവന്ന ചിത്രമാണ് വണ്‍. ദി പ്രീസ്റ്റ് ലെ ഫാ.ബെനഡിക്റ്റിന് ശേഷം കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മെഗാസ്റ്റാര്‍ എത്തിയപ്പോള്‍ സിനിമ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.മാര്‍ച്ച് 11ന് ദി പ്രീസ്റ്റ് തീയറ്ററുകളിലെത്തി ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും മാര്‍ച്ച് 26 ന് വണ്‍ പ്രദര്‍ശനത്തിനെത്തി. അതിനിടെ പ്രീസ്റ്റ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യ്തു. ഇപ്പോളിതാ റിലീസ് ചെയ്ത് ഒരു മാസത്തിനകം വണ്‍ നെറ്റ്ഫ്ലിക്സില്‍ എത്തുകയാണ്.ആ സന്തോഷം പങ്കു വെച്ചിരിക്കുകയാണ് ജോജു ജോര്‍ജ്.
'ഇക്കയ്ക്കൊപ്പം വണ്‍'- ജോജു ജോര്‍ജ് കുറിച്ചു. ഇന്നുമുതല്‍(ഏപ്രില്‍ 27) വണ്‍ നെറ്റ്ഫ്ലിക്സിലും കാണാം.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്.
വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.