1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Heartfelt thanks to each and everyone of you for this love and support:Rajisha Vijayan

'കര്‍ണന്‍' പതിനഞ്ചാം ദിവസത്തിലേക്ക്, ആരാധകരോട് നന്ദി പറഞ്ഞ് രജീഷ വിജയന്‍

ധനുഷ്
'കര്‍ണന്‍' പതിനഞ്ചാം ദിവസത്തിലേക്ക്. കുടുംബസദസ്സുകള്‍ തിരഞ്ഞെടുത്ത ചിത്രമെന്ന് വിശേഷണവുമായി സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് രജീഷ വിജയന്‍. തന്റെ ആദ്യത്തെ തമിഴ് ചിത്രം കൂടിയായ 'കര്‍ണന്‍'നെ സ്വീകരിച്ച മലയാളി പ്രേക്ഷകര്‍ക്ക് താരം നന്ദിയും അറിയിച്ചു.
 
'ഈ സ്‌നേഹത്തിനും പിന്തുണയ്ക്കും നിങ്ങള്‍ എല്ലാവരോടും ഹൃദയംഗമമായ നന്ദി'-രജീഷ വിജയന്‍ കുറിച്ചു.
 
ഏപ്രില്‍ 9-നായിയുന്നു കര്‍ണന്‍ പ്രദര്‍ശനത്തിനെത്തിയത്.മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ ചില യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് ഭാഗികമായി പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമാണ്.വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 
അടുത്ത ലേഖനം
'ജയകൃഷ്ണനും രേണുകയും',മേപ്പടിയാന്‍ വിശേഷങ്ങളുമായി ഉണ്ണിമുകുന്ദന്‍