1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jeremy renner accident in critical condition

മഞ്ഞ് മാറ്റുന്നതിനിടെ അപകടം, നടൻ ജെറമി റെന്നർ ഗുരുതരാവസ്ഥയിൽ

Jeremy renner
ലോസ് ആഞ്ജലസ്: മഞ്ഞ് മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ നടൻ ജെറമി റെന്നർ ഗുരുതരാവസ്ഥയിൽ. നടൻ്റെ വക്താവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. ഉടനെ തന്നെ ആകാശമാർഗം താരത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 
 
വാഷോയിലെ അതിശൈത്യമുള്ള പ്രദേശത്ത് മഞ്ഞുവീഴ്ചയെ തുടർന്ന് 35,000 വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും നിരവധി പേർ കൊടുംശൈത്യത്തിൽ മരണപ്പെടുകയും ചെയ്തിരുന്നു. 2010ൽ കാതറിൻ ബിഗ്ലോ സംവിധാനം ചെയ്ത ഹർട്ട് ലോക്കറിലെ പ്രകടനത്തിന് ഓസ്കർ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ചിട്ടുള്ള നടനാണ് റെന്നർ, ദ ടൗൺ,വിൻഡ് റിവർ,ദ ടൗൺ,മിഷൻ ഇമ്പോസിമ്പിൾ,ബോൺ ലെഗസി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
നാലാം മുറ ബോളിവുഡിലേക്ക്, മലയാളത്തില്‍ നിന്നൊരു റീമേക്ക് കൂടി