നാലാം മുറ ബോളിവുഡിലേക്ക്, മലയാളത്തില്‍ നിന്നൊരു റീമേക്ക് കൂടി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 2 ജനുവരി 2023 (13:14 IST)
ബിജു മേനോന്‍ നായകനായി എത്തിയ ദീപു അന്തിക്കാട് ചിത്രം നാലാം മുറ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്തിയത്. ആദ്യം മുതലേ മികച്ച പ്രതികരണങ്ങള്‍ ലഭിച്ച ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു.
നാലാമുറ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് പുതിയ വാര്‍ത്ത. 'അന്ധാദുന്‍' നിര്‍മാതാക്കളായ മാച്ച് ബോക്‌സ് പ്രൊഡക്ഷന്‍സാണ് റീമേക്ക് അവകാശങ്ങള്‍ സ്വന്തമാക്കിയത് എന്നാണ് വിവരം.

ബിജു മേനോനും ഗുരു സോമസുന്ദരവും ചെയ്ത വേഷങ്ങളില്‍ ബോളിവുഡില്‍ നിന്ന് ആരൊക്കെ എത്തുമെന്നത് അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :