1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jeethu joseph talks about his upcoming project with prithviraj

രാജുവിനൊപ്പം സിനിമയുണ്ട്, ചിലപ്പോൾ ഒരു ഫെസ്റ്റിവൽ പടമായിരിക്കും: ജീത്തു ജോസഫ്

Jeethu Joseph, Prithviraj, Festival Film, Mollywood
പൃഥ്വിരാജിനൊപ്പം തനിക്ക് പുതിയൊരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. എപ്പോള്‍ തിരക്കഥ എഴുതി തീരുന്നോ അപ്പോള്‍ തന്നെ താന്‍ ഡേറ്റ് നല്‍കുമെന്നാണ് പൃഥ്വിരാജ് തന്നോട് പറഞ്ഞിരിക്കുന്നതെന്നും റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു.
 
പതുക്കെ റിലാക്‌സ് ചെയ്തിട്ട് വേറെ ഴോണറുകള്‍ ചെയ്യാനുള്ള ശ്രമത്തിലാണ്. അങ്ങനെ കിട്ടണമെന്നാണ് ആഗ്രഹം. അതിനുള്ള ശ്രമത്തിലാണ്. ഹൊറര്‍, മ്യൂസിക്കല്‍ അതുപോലെ കുട്ടികളുടെ സിനിമ. പണ്ട് രാജുവിനോട് ഒരു കഥ പറഞ്ഞിരുന്നു. അതൊരു സീരിയസ് സിനിമയാണ്. മെമ്മറീസിന്റെ സമയത്തായിരുന്നു. എപ്പോള്‍ എഴുതി തീര്‍ത്തോ ഡേറ്റ് തരാമെന്നാണ് രാജു പറഞ്ഞത്. ഒരു ത്രില്ലറോ മറ്റോ ഒന്നുമല്ല. ഒരു ഫാമിലി ഡ്രാമയാണ്. ചിലപ്പോള്‍ അത് ഫെസ്റ്റിവലിന് അയക്കേണ്ട സിനിമയാകും. കൊമേഴ്ഷ്യലി റിലീസ് ചെയ്താല്‍ എങ്ങനെയാകുമെന്ന് എനിക്കറിയില്ല. ജീത്തു ജോസഫ് പറഞ്ഞു.
 
 ഇതുവരെ ആ പ്രൊജക്റ്റിനായി എഴുതാന്‍ പറ്റിയിട്ടില്ലെന്നും അതെഴുതുന്ന കാര്യം വരുമ്പോള്‍ തന്നെ ഞാന്‍ മടി പിടിച്ച് ഇരിക്കുകയാണെന്നും ജീത്തു പറയുന്നു. ഈയിടെ മോള്‍ എന്നോട് ചോദിച്ചു. എന്താണ് ആ സ്‌ക്രിപ്റ്റ് എഴുതാത്തതെന്ന്, എപ്പോഴും കൊമേഴ്ഷ്യല്‍ മാത്രം ചിന്തിക്കാതെ അത്തരമൊരു ചിത്രം കൂടി ചെയ്തൂടെ എന്ന് ചോദിച്ചു. ജീത്തു ജോസഫ് പറഞ്ഞു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മലയാളത്തെ വെല്ലുമോ?, ഹിന്ദി ദൃശ്യം വരുന്നത് വ്യത്യസ്ഥമായ കഥയോടെ.. മുഴുനീള ത്രില്ലറെന്ന് സംവിധായകൻ