1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jeethu Joseph about Ram movie

മോഹന്‍ലാലിന്റെ റാം ഷൂട്ടിങ് എപ്പോള്‍ ? വിശേഷങ്ങളുമായി ജിത്തു ജോസഫ്

മോഹന്‍ലാല്‍
മോഹന്‍ലാല്‍- ജിത്തു ജോസഫ് ടീമിന്റെ റാമിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിനു മുമ്പ് തന്നെ മോഹന്‍ലാലിനൊപ്പം 12ത്ത് മാന്‍ എന്നൊരു ചിത്രം പ്രഖ്യാപിച്ച് ഷൂട്ടിങ്ങും ജിത്തു ജോസഫ് പൂര്‍ത്തിയാക്കി. ഇപ്പോഴിതാ റാം വിശേഷങ്ങള്‍ പങ്കു വയ്ക്കുകയാണ് സംവിധായകന്‍.
 
റാം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിയ്ക്കുകയാണെന്നാണെന്ന് സംവിധായകന്‍ പറയുന്നു. പകുതിയോളം ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായെന്നും ബാക്കി ഭാഗം ചിത്രീകരിയ്ക്കുന്നത് തല്ക്കാലത്തേക്ക് ഹോള്‍ഡ് ചെയ്തു വച്ചിരിക്കുകയാണ് ജിത്തു ജോസഫ് പറഞ്ഞു.
 
വലിയ കാന്‍വാസില്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായതിനാല്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. 2022 മെയ് -ജൂണ്‍ ഒക്കെ ആകുമ്പോഴേക്കും ഷൂട്ടിംഗ് പുനരാരംഭിക്കും എന്നും സംവിധായകന്‍ പറഞ്ഞു. 
അടുത്ത ലേഖനം
രാത്രിയിലെ ഈ ശീലം പങ്കാളിക്ക് ഇഷ്ടമല്ല, നീ സന്യാസിയാണോ എന്ന് ചോദിക്കും; തനിക്ക് മാറ്റാന്‍ പറ്റാത്ത സ്വഭാവത്തെ കുറിച്ച് മല്ലിക ഷെരാവത്ത്