അനുബന്ധ വാര്‍ത്തകള്‍
- മരക്കാര്‍ തീയറ്ററുകളിലേക്ക് ? 150 തിയറ്ററുകളുടെ കൂട്ടായ്മ നിര്‍മ്മാതാക്കളുമായി ചര്‍ച്ചയില്‍
- മോഹന്‍ലാലിന്റെ സര്‍പ്രൈസ്, പിറന്നാള്‍ ദിനത്തില്‍ ജിത്തു ജോസഫിനായി ട്വെല്‍ത് മാന്‍ മേക്കിങ് വീഡിയോ
- മോഹന്‍ലാല്‍ സാറിനൊപ്പം വീണ്ടും,പ്രാര്‍ത്ഥനയും പിന്തുണയുമായി നിങ്ങളും കൂടെയുണ്ടാകണമെന്ന് സംവിധായകന് വൈശാഖ്
- ലക്കി സിംഗ് ആയി മോഹന്‍ലാല്‍, പുലിമുരുകന് ടീം വീണ്ടും,മോണ്‍സ്റ്റര്‍ ചിത്രീകരണം തുടങ്ങി
- 'മരക്കാര്‍' 'ഹോളിവുഡ് ലെവല്‍', ബിഗ് സ്ക്രീനില്‍ സിനിമ കണ്ട് സഹ നിര്‍മ്മാതാവ് സിജെ റോയ്
'മോണ്‍സ്റ്റര്‍' ലൊക്കേഷനില്‍ മോഹന്‍ലാല്‍, അധികമാരും കാണാത്ത ചിത്രങ്ങള്‍
കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാല്‍ ലക്കി സിങായി വേഷമിടുന്ന മോണ്‍സ്റ്റര്‍ പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണമാരംഭിക്കുന്ന വിവരവും അണിയറപ്രവര്‍ത്തകര്‍ കൈമാറിയിരുന്നു.നടന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഒന്നും പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ സിക്ക് മത വിശ്വാസിയെപ്പോലെ ദസ്തര്‍ ധരിച്ച് ലൊക്കേഷനിലെത്തിയ ലാലിന്റെ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്.
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.കൈയില്‍ തോക്കുമായി ഇരിക്കുന്ന മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്.
ആശീര്‍വാദ് സിനിമാസിന് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.