ലക്കി സിംഗ് ആയി മോഹന്‍ലാല്‍, പുലിമുരുകന്‍ ടീം വീണ്ടും,മോണ്‍സ്റ്റര്‍ ചിത്രീകരണം തുടങ്ങി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 നവം‌ബര്‍ 2021 (08:54 IST)

പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു.2019 ഒക്ടോബറില്‍ സംവിധായകന്‍ വൈശാഖിനൊപ്പം മോഹന്‍ലാല്‍ ഒരു ചിത്രം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സിനിമയെക്കുറിച്ച് പിന്നീട് ഒരു വിവരവും പുറത്തുവന്നില്ല. ഇപ്പോഴിതാ പുലിമുരുകന്റെ സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുകയാണ്.ഉദയ്കൃഷ്ണയാണ് രചന.

ആശിര്‍വാദ്‌സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'മോണ്‍സ്റ്റര്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഇന്നുമുതല്‍ തുടങ്ങും. ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ലക്കി സിംഗ് എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :