മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും പൃഥ്വിരാജിന്റെയും നായിക; ഈ കുട്ടിയെ മനസിലായോ?

നെല്‍വിന്‍ വില്‍സണ്‍| Last Modified ഞായര്‍, 30 മെയ് 2021 (10:54 IST)

ഈ ചിത്രത്തില്‍ കാണുന്ന കുട്ടി വളര്‍ന്നു വലുതായപ്പോള്‍ ഒരു സൂപ്പര്‍താരമായി ! ആരാണെന്ന് മനസിലായോ? മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട് ഈ താരം. മറ്റാരുമല്ല, നടി കാവ്യ മാധവനാണ് ഈ ചിത്രത്തിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് കാവ്യയുടെ കുട്ടിക്കാല ചിത്രം. നടന്‍ ദിലീപിന്റെ ഭാര്യ കൂടിയാണ് കാവ്യ.


ബാലതാരമായി സിനിമയിലെത്തിയ കാവ്യ 1999 ല്‍ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയമായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി. എണ്‍പതോളം സിനിമകളില്‍ അഭിനയിച്ച കാവ്യ പെരുമഴക്കാലം, ഗദ്ദാമ എന്നീ സിനമകളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.


ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :