അനുബന്ധ വാര്‍ത്തകള്‍
- പ്രണയവും സംഗീതവും നിറഞ്ഞ 'സൂഫിയും സുജാതയും' ട്രെയിലർ
- ധനുഷിന്റെ 'ജഗമേ തന്തിരം' തീയേറ്ററുകളിൽ കാണാം, ഒടിടി റിലീസിന് ഇല്ലെന്ന് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ്
- ധനുഷ് വീണ്ടും സംവിധായകനാകുന്നു, നാഗാര്‍ജുന നായകന് !
- വാർത്തകൾ സത്യം: കാർത്തിക് സുബ്ബരാജ് പടത്തിൽ വിക്രമും ധ്രുവും ഒന്നിക്കുന്നു
- 'ലോകത്തിലെ മികച്ച നടന്മാരിൽ ഒരാൾ, നഷ്ടമായത് പ്രതിഭയെ'; ഇർഫാൻ ഖാന്റെ ഓർമയിൽ കമൽ ഹാസനും ധനുഷും
ധനുഷിന്റെ 'ജഗമേ തന്തിരം' ഒടിടി റിലീസ് ?
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ധനുഷിന്റെ ‘ജഗമേ തന്തിരം’ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മെയ് ഒന്നിന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. സിനിമയുടെ റിലീസ് നീളുന്ന സാഹചര്യത്തിൽ ചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ആകുകയാണ് എന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൻറെ അണിയറപ്രവർത്തകർ സിനിമയുടെ റിലീസ് സംബന്ധിച്ച് വാർത്തകൾ തള്ളിയിരിക്കുകയാണ്. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അവര്‍ പറയുന്നു.
ജഗമേ തന്തിരം ‘ഗെയിം ഓഫ് ത്രോൺസ്’ ഫെയിം ജെയിംസ് കോസ്മോയും ഐശ്വര്യ ലക്ഷ്മി, കലയ്യരാസൻ, ജോജു ജോർജ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോയുടെ ബാനറിൽ എസ് ശശികാന്ത് ചിത്രം നിർമ്മിക്കുന്നു.