'ലോകത്തിലെ മികച്ച നടന്മാരിൽ ഒരാൾ, നഷ്ടമായത് പ്രതിഭയെ'; ഇർഫാൻ ഖാന്റെ ഓർമയിൽ കമൽ ഹാസനും ധനുഷും

അനു മുരളി| Last Updated: ബുധന്‍, 29 ഏപ്രില്‍ 2020 (16:28 IST)
വൻകുടലിലെ അണുബാധയെ തുടർന്ന് ചികിൽസയിലിരിക്കെ ഇന്ന് വെളുപ്പിന് അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന് അനുശോചനമറിയിച്ച് നടന്മാരായ ധനുഷും കമൽ ഹാസനും. ”ഹൃദയം നുറുങ്ങുന്ന വാര്‍ത്തയാണ്. നഷ്ടമായത് മഹാനായ പ്രതിഭയും അത്ഭുത മനുഷ്യനയുമാണ്…അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു…” എന്നാണ് ധനുഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്. തനിക്കറിയാവുന്ന ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് ഇര്‍ഫാന്‍ എന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്.

”ഞാന്‍ നിങ്ങളെ കണ്ടിട്ടില്ല സര്‍. എന്നിട്ടും ഈ നഷ്ടം എനിക്ക് വ്യക്തിപരമായി തോന്നുന്നു. നിങ്ങളുടെ സിനിമയും വർക്കുകളും കലയോടുള്ള പ്രണയവും നിങ്ങളെ ഹൃദയത്തോട് അടുത്തു നില്‍ക്കുന്നതാക്കി” എന്നാണ് സായ് പല്ലവി ട്വീറ്റ് ചെയ്തിരിക്കുന്നത്.മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ഇർ‌ഫാൻ‌ കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടിലായിരുന്നു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്നാണ് ഇര്‍ഫാന്‍ ഖാന്‍ (53) അന്തരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :