1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jagame Thanthiram not for OTT release

ധനുഷിന്റെ 'ജഗമേ തന്തിരം' തീയേറ്ററുകളിൽ കാണാം, ഒടിടി റിലീസിന് ഇല്ലെന്ന് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ്

ധനുഷ്
ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രം ജഗമേ തന്തിരം തിയേറ്റർ റിലീസ് ആയിരിക്കുമെന്ന് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ്. പേട്ടയ്ക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജഗമേ തന്തിരം. 
 
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കീർത്തി സുരേഷ് നായികയാകുന്ന സിനിമ  പെൻഗ്വിനും ജ്യോതിക നായികയാകുന്ന പൊന്മകള്‍ വന്താല്‍ ഡയറക്‌ട് ഒടിടി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതില്‍ പൊന്‍‌മകള്‍ വന്താല്‍ റിലീസാകുകയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും ചെയ്‌തു. ധനുഷ് ചിത്രം തിയേറ്ററുകളിൽ വൻ വിജയമാകും എന്നാണ് പ്രതീക്ഷ. 
 
ചിത്രത്തിൽ ധനുഷിന്റെ നായികയായെത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരം ജോജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
 
ഗെയിം ഓഫ് ത്രോണ്‍സില്‍ അഭിനയിച്ച ജെയിംസ് കോസ്‌മോ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കലൈയരശനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ശ്രേയസ് കൃഷ്ണയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ജിയാ ഖാന്റെ മരണത്തിൽ സൂരജിനെതിരെ അന്വേഷണമുണ്ടാവരുതെന്ന് സൽമാൻ ഖാൻ പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി ജിയയുടെ മാതാവ്