1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Indrans about Hema Committe Report

'ഇടയ്‌ക്കൊക്കെ എരിവും പുളിയുമൊക്കെ വേണ്ടേ'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവാദ പരാമര്‍ശവുമായി ഇന്ദ്രന്‍സ്

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണ വിഷയത്തിലും ഇന്ദ്രന്‍സ് പ്രതികരിച്ചു

Indrans - Hema Committee Report
Indrans - Hema Committee Report

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യങ്ങളോട് തമാശരൂപേണ പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്. താന്‍ ആരുടെയും വാതിലില്‍ മുട്ടിയിട്ടില്ലെന്നും ഇടയ്‌ക്കൊക്കെ എരിവും പുളിയുമൊക്കെ വേണ്ടേ എന്നുമാണ് ഇന്ദ്രന്‍സ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞത്. 
 
' ഇത് എല്ലാക്കാലത്തും ഇങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കും. ഇടയ്‌ക്കൊക്കെ ഒരു എരിവും പുളിയുമൊക്കെ വേണ്ടേ. സത്യായിട്ടും ഞാന്‍ ആരുടെയും വാതിലില്‍ മുട്ടിയിട്ടില്ല. എനിക്കറിയില്ല അതൊന്നും,' ഇന്ദ്രന്‍സ് ചിരിച്ചുകൊണ്ട് പറഞ്ഞു. 
 
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണ വിഷയത്തിലും ഇന്ദ്രന്‍സ് പ്രതികരിച്ചു. ആര്‍ക്കെതിരെയും എന്തും പറയാമല്ലോ എന്ന് പറഞ്ഞ ഇന്ദ്രന്‍സ് തനിക്ക് മലയാളി നടികളെ അറിയില്ല, പിന്നല്ലേ ബംഗാളി നടിയെന്നും പറഞ്ഞു. താന്‍ ആരുടെയും വാതിലില്‍ മുട്ടിയിട്ടില്ല. തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. 
 
അടുത്ത ലേഖനം
ആശീര്‍വാദ് സിനിമാസിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍; നരസിംഹം ആവര്‍ത്തിക്കുമോ?