'ആദ്യം വളകളില്‍ തൊട്ടു, മുടിയില്‍ തലോടി കഴുത്തിലേക്ക് വന്നപ്പോള്‍ ഇറങ്ങി ഓടി'; സംവിധായകന്‍ രഞ്ജിത്തിനെതിരെ മീ ടു ആരോപണവുമായി ബംഗാളി നടി

സംസാരിച്ചു കൊണ്ടിരിക്കെ ആദ്യം വന്ന് വളകളില്‍ തൊട്ടു. പിന്നീട് മുടിയില്‍ തലോടി

Sreelekha and Renjith
രേണുക വേണു| Last Modified ശനി, 24 ഓഗസ്റ്റ് 2024 (08:06 IST)
Sreelekha and Renjith

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയായതിനു പിന്നാലെ സിനിമയിലെ പല പ്രമുഖര്‍ക്കുമെതിരെ ആരോപണങ്ങളുടെ കുത്തൊഴുക്കാണ്. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെയും ഇപ്പോള്‍ മീ ടു ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ രംഗത്തെത്തിയത്. മമ്മൂട്ടി ചിത്രമായ 'പാലേരിമാണിക്യം, ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിച്ച സമയത്താണ് രഞ്ജിത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് ശ്രീലേഖ പറഞ്ഞു.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'അകലെ' എന്ന സിനിമയിലെ അഭിനയം കണ്ടിട്ടാണ് രഞ്ജിത്ത് തന്നെ പാലേരിമാണിക്യത്തിലേക്ക് വിളിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന സമയം ആയതിനാല്‍ ഒരു മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നത് നല്ലതാകുമെന്ന് കരുതി. കൊച്ചിയിലെ ഹോട്ടലിലായിരുന്നു ഓഡിഷന്‍. സംവിധായകന്‍ രഞ്ജിത്തിനെ രാവിലെ കണ്ടു. ചിത്രത്തിനായുള്ള ഫോട്ടോഷൂട്ടും നടന്നു. അതിനുശേഷം വൈകിട്ട് വീണ്ടും സംസാരിക്കാന്‍ പോയപ്പോഴാണ് തനിക്ക് മോശം അനുഭവം നേരിട്ടതെന്ന് ശ്രീലേഖ പറയുന്നു.

സംസാരിച്ചു കൊണ്ടിരിക്കെ ആദ്യം വന്ന് വളകളില്‍ തൊട്ടു. പിന്നീട് മുടിയില്‍ തലോടി. രഞ്ജിത്തിന്റെ കൈകള്‍ കഴുത്തിലേക്ക് നീണ്ടപ്പോള്‍ ആ മുറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നെന്ന് ശ്രീലേഖ പറഞ്ഞു. ഹോട്ടല്‍ മുറി അകത്തുനിന്ന് പൂട്ടി അവിടെ പേടിച്ച് ഇരിക്കുകയായിരുന്നു. ഓഡിഷന്റെ കാര്യം അറിയിച്ച ആളെ വിളിച്ച് ഇപ്പോള്‍ തന്നെ മടക്കയാത്രയ്ക്കു ടിക്കറ്റ് എടുത്തു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ അതു സമ്മതിച്ചില്ല. ഒടുവില്‍ പിറ്റേന്ന് രാവിലെ സ്വന്തം കൈയില്‍ നിന്ന് പണം ചെലവാക്കി ടിക്കറ്റെടുത്ത് മടങ്ങുകയായിരുന്നെന്നും ശ്രീലേഖ മിത്ര കൂട്ടിച്ചേര്‍ത്തു.

അതേസമയം മീ ടു ആരോപണത്തില്‍ രഞ്ജിത്തും പ്രതികരിച്ചു. നടിയോടു മോശമായി പെരുമാറിയിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ശ്രീലേഖ ഓഡിഷനു വന്നിരുന്നു. കഥാപാത്രത്തിനു അനുയോജ്യം അല്ലാത്തതുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി
കൊച്ചി വൈറ്റിലയ്ക്കടുത്തുള്ള വേടന്റെ ഫ്‌ളാറ്റില്‍ ഇന്നു രാവിലെയാണ് പൊലീസ് പരിശോധന ...

പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ ...

പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍; പാക്കിസ്ഥാനില്‍ നിന്നുള്ള 16 യൂട്യൂബ് ചാനലുകളും നിരോധിച്ചു
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരോധന ഏര്‍പ്പെടുത്തിയത്.

പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; ...

പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; തുര്‍ക്കിയുടെ ഹെര്‍ക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനില്‍
പിഎല്‍ 15 ദീര്‍ഘദൂര മിസൈലുകളാണ് പാകിസ്ഥാന് നല്‍കിയത്.

പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ ...

പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ പിന്തുണയ്ക്കും, ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ചൈന
ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ...

ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: ...

ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: അസറുദ്ദീന്‍ ഉവൈസി
നിരപരാധികളെ കൊന്നൊടുക്കിയതിലൂടെ തീവ്രവാദികള്‍ ഐഎസ്‌ഐഎസ് പിന്‍മുറക്കാരാണെന്ന് ...