ഷക്കീലയുടെ ബയോപിക് നെറ്റ്‌ഫ്ലിക്‍സ് റിലീസിനോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 ജൂലൈ 2020 (15:38 IST)
നടി ഷക്കീലയുടെ ബയോപിക് സിനിമ പ്രഖ്യാപിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ ചിത്രത്തേക്കുറിച്ചുള്ള ഓരോ റിപ്പോര്‍ട്ടിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിച്ച ചദ്ദയും പങ്കജ് ത്രിപാഠിയും പ്രധാനവേഷത്തിലെത്തുന്ന സിനിമ ഇന്ദ്രജിത് ലങ്കേഷാണ് സംവിധാനം ചെയ്യുന്നത്. സെൻസറിംഗ് പൂർത്തിയായ ഈ ചിത്രം ലോക്ക് ഡൗൺ കഴിഞ്ഞാൽ തീയറ്റർ റിലീസിന് എത്തുമെന്ന് സംവിധായകൻ പറയുന്നു. സിനിമ സ്ത്രീ കേന്ദ്രീകൃത വിഷയമാകുമെന്നും പ്രേക്ഷകർക്ക് നല്ല സന്ദേശമുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി.


അതേസമയം ചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുവാനായി ചർച്ചകൾ നടത്തുന്നുണ്ടെന്നും സിനിമ നെറ്റ്ഫ്ലിക്സിൽ
റിലീസ് ചെയ്യുന്നത് ഒരു ഓപ്ഷനായി കാണുന്നുണ്ടെന്നും സംവിധായകൻ പറയുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ
ഭാഷകളിൽ ഡബ്ബ് ചിത്രം ചെയ്യുന്നതിനുള്ള അവകാശം ഒരു എം‌എൻ‌സി സ്വന്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :