78 ലക്ഷം ലൈക്കുകൾ!! അവഞ്ചേഴ്‌സിന്റെ യൂട്യൂബ് റെക്കോർഡ് തിരുത്തി ദിൽ ബേചാരയുടെ ട്രെയ്‌ലർ

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ജൂലൈ 2020 (12:37 IST)
ഇന്ത്യയൊട്ടാകെയുള്ള സിനിമാപ്രേമികൾ സുശാന്ത് സിംഗിന്റെ ആത്മഹത്യയിൽ നിന്നുമുള്ള ഞെട്ടലിൽ നിന്നും ഇനിയും മോചിതരായിട്ടില്ല. സുശാന്തിന്റെ മരണം ഒരേ സമയം നിരവധി വിവാദങ്ങൾക്കും സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള നീണ്ട ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. ഇപ്പോളിതാ പ്രേക്ഷകർക്ക് സുശാന്ത് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്നതിന് തെളിവായിരിക്കുകയാണ് സുശാന്തിന്റെ അവസാന ചിത്രമായ ദിൽ ബേചാരയുടെ യൂട്യൂബ് ട്രൈയിലറിന് ലഭിച്ചിരിക്ക്ന്ന സ്വീകരണം.

ആറാം തീയ്യതി റിലീസ് ചെയ്‌ത ചിത്രത്തിന്റെ ട്രൈയിലർ ഇതുവരെ കണ്ടിരിക്കുന്നത് നാലര കോടിയുടെ അടുത്ത് ആളുകളാണ്. ലൈക്കുകളുടെ എൺനത്തിൽ ചിത്രം ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്‍സ് ഇന്‍ഫിനിറ്റി വാര്‍ ട്രെയ്‍ലറിന്‍റെ റെക്കോര്‍ഡും തകർത്തു. 36 ലക്ഷം ലൈക്കുകളാണ് ഇന്‍ഫിനിറ്റി വാര്‍ ട്രെയ്‍ലറിന് ലഭിച്ചിരുന്നതെങ്കില്‍ ദില്‍ ബേചാരയ്ക്ക് ഇതുവരെ 78 ലക്ഷം ലൈക്കുകൾ ലഭിച്ചുകഴിഞ്ഞു. അതേസമയം ഏറ്റവുമധികം കാഴ്ച്ചക്കാരുള്ളത് ഇൻഫിനിറ്റി വാറിന് തന്നെയാണ്. 24 കോടിയോളം പേരാണ് ഇൻഫിനിറ്റി വാറിന്റെ ട്രൈയിലർ കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :