അഭിറാം മനോഹർ|
Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (18:39 IST)
ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലചിത്ര മേള 2021 ഫെബ്രുവരിയിൽ നടക്കും. ഡിസംബർ മാസത്തിൽ നടക്കാറുള്ള
ചലചിത്രമേള കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്താണ് അടുത്ത വർഷത്തേക്ക് മാറ്റിയത്. ഫെബ്രുവരി 12 മുതൽ 19 വരെയായിരിക്കും ചലചിത്രമേള.
അതേസമയം ആ സമയത്തെ കൊവിഡ് സാഹചര്യം കൂടി പരിഗണിച്ചുകൊണ്ടാവും മേളയുടെ നടത്തിപ്പെന്ന് സംഘാടകരായ സംസ്ഥാന ചലചിത്ര അക്കാദമി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.മേളയുടെ മാർഗനിർദേശങ്ങളും അക്കാദമി പുറത്തുവിട്ടിട്ടുണ്ട്. 2019 സെപ്‌റ്റംബർ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയിൽ ചിത്രീകരണം പൂർത്തികരിച്ച ചിത്രങ്ങൾക്കാണ് മേളയിൽ പങ്കെടുക്കാൻ അവസരം.